Tuesday 31 January 2012

ഓര്‍മ്മപ്പൊട്ട്

കണ്ണാ... നിനക്കോര്‍മ്മയുണ്ടോ നമ്മളീ വഴിയില്‍ കൂടി കൈകോര്‍ത്തു പിടിച്ചു നടന്നത്...അന്ന് നീയെന്നെ ആ വഴിയില്‍ തനിച്ചാക്കി ഒരിത്തിരിനേരം ഒളിച്ചപ്പോ ഞാന്‍ ആര്‍ത്തലച്ചു കരഞ്ഞതും ഇതേ വഴിയില്‍ വെച്ചായിരുന്നു.കാല്‍പാദം മൂടിക്കിടക്കുന്ന ഈ ഇലകൂമ്പാരത്തില്‍ നീ ഒളിപ്പിച്ചു വെച്ച മയില്‍പ്പീലി കണ്ടു പിടിക്കാന്‍ ഞാന്‍ എത്ര പണിപ്പെട്ടു അന്ന്..എന്റെ പരിഭവങ്ങളും കണ്ണിലെ നനവും നിനക്കിഷ്ടായിരുന്നു കാണാന്‍ എന്ന് നീ പറഞ്ഞതും ഓര്‍ക്കുന്നു ഞാന്‍.ഇപ്പൊ നീ എനിക്ക് കൈയെത്താ ദൂരത്തേക്ക് പോയെങ്കിലും അറിയുന്നു ഞാന്‍ എന്നെ ഓര്‍ത്തു വിങ്ങുന്ന നിന്‍റെ ഉള്ളം....